കൊച്ചി: നോവൽ ചർച്ചയും ഓട്ടൻതുള്ളൽ അവതരണവുമായി അക്ഷരപ്പച്ചയുടെ രണ്ടാംദിനം. വായനയുടെയും കാഴ്ചയുടെയും ഉത്സവമായിമാറിയ പരിപാടി തൃക്കാക്കര ഭാരതമാതാ കോളജ് മലയാള വിഭാഗവും ആകാശവാണി കൊച്ചിയും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്റെ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ നോവലിസ്റ്റ് ഉഷാകുമാരി പ്രഭാഷണം നടത്തി. പുതിയ തലമുറ വിശാലമായ വായനയുടെ വഴി തേടണമെന്ന് ഉഷാകുമാരി പറഞ്ഞു. ഫാ. അനീഷ് പോൾ അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. ടി.വി. ഏൽദോസ്, സി. നിഥിയ, സി.എസ്. ഐശ്വര്യ, സോന ടോമി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാമണ്ഡലം ശിവദേവും സംഘവും ചേർന്ന് കല്ല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 1.15ന് വിജയരാജമല്ലികയുടെ പ്രഭാഷണം നടക്കും. ഡോ. ലിജി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീലക്ഷ്മി മോഹനൻ, അനു ജോസഫ്, സി.പി. വിഷ്ണു, കെ.സി. നിത്യ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാമണ്ഡലം ജിഷ്ണുവും ചേർന്ന് ചാക്യാർകൂത്ത് അവതരിപ്പിക്കും.