തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനായി ശരീരവണ്ണം കുറച്ച ജയറാമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അല്ലു അർജുൻ നായകനാകുന്ന അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിനുവേണ്ടിയാണ് ജയറാം ശരീരഭാരം കുറച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
ഗോവിന്ദ് പത്മസൂര്യയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തിലെ നായിക. നിവേദ പെതുരാജ്, തബു, നവ്ദീപ്, സുനിൽ, സുശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം ജനുവരിയിൽ തീയറ്ററുകളിലെത്തും.
ജയറാമും അല്ലു അർജുനും ഒന്നിക്കുന്ന അല വൈകുണ്ഠപുരംലോ
10:03 AM Dec 13, 2019 | Deepika.com