ബിജു ജെ. കട്ടയ്ക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത യുവേഴ്സ് ലവിംഗ്ലി പ്രദർശനത്തിനൊരുങ്ങുന്നു. മൂന്ന് ഷെഡ്യൂളുകളിലൂടെ ചിത്രീകരിച്ചു പൂർത്തിയാക്കിയ ഈ ചിത്രം മൂന്ന് വർഷത്തെ സാവകാശമെടുത്താണ് പ്രദർശനയോഗ്യമാക്കിയിട്ടുള്ളത്. നൂറ്റി അന്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വിദേശ സിനിമകളിൽ കാസ്റ്റിംഗ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ബിൽആദം ആണ് ഈ ചിത്രത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടർ. ഇറ്റാലിയൻ പ്രൊജക്റ്റ് ഡയറക്റ്റർ ആയ മിക്ക് ആദംലൂയി ആണ് ഈ ചിത്രത്തിന്റെ സെറ്റുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. അഞ്ഞൂറിൽപരം യുവാക്കളിൽ നിന്ന് തെരഞ്ഞെടുത്ത ആൽബിയാണ് ഈ ചിത്രത്തിലെ നായകൻ. ആൽബി, ആമി എന്നിവർക്കൊപ്പം റോസ്, പൈലിച്ചൻ, മാസ്റ്റർ ആൽബി, മനോജ്, ഗിരിഷ്, ഷാജി, യോർക്ക് ബിനോ, ജോബി, തേക്കുംകാടൻ, അന്തോണി, അപ്പച്ചായി, തോമാച്ചായി സ്നേഹ, ഗ്ലോറി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേംദാസ് ഇരുവള്ളൂരിന്റെ വരികൾക്ക് അലക്സ് പോൾ സംഗീതം നല്കുന്നു.
ബിജു ജെ. കട്ടയ്ക്കൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടിന്റു അന്ന കട്ടയ്ക്കൽ ചിത്രം നിർമിക്കുന്നു. കേരളത്തിലെ റിലീസിംഗിന് ഒപ്പം ഈ സിനിമ യുറോപ്യൻ രാജ്യങ്ങളിലും പ്രദർശിപ്പിക്കും. മൊമെന്റം പിക്ചേഴ്സാണ് വിദേശത്ത് റിലീസ് ചെയ്യുന്നത്.
വേറിട്ട പ്രണയകഥയുമായി യുവേഴ്സ് ലവിംഗ്ലി
01:16 PM Aug 09, 2017 | Deepika.com