ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യചിത്രത്തിലൂടെ വിസ്മയങ്ങൾ തീർത്ത കാർത്തിക് നരേൻ സംവിധാനം ചെയ്ത മാഫിയ: ചാപ്റ്റർ1 എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി. അരുൺ വിജയ് നായകനാകുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ ആണ് നായികയാകുന്നത്.
പ്രസന്ന പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്കരൻ ആണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. കാർത്തിക് നരേന്റെ രണ്ടാമത്തെ ചിത്രമായ നരകാസൂരൻ ഇതുവരെ തീയറ്ററിലെത്തിയിട്ടില്ല. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, ശ്രിയ സരൺ എന്നിവരാണ് നരകസൂരനിലെ പ്രധാന താരങ്ങൾ.
വിസ്മയിപ്പിക്കാൻ മാഫിയ
10:30 AM Dec 11, 2019 | Deepika.com