ദർബാറിന് ശേഷം രജനികാന്ത് നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് നായികയാകുന്നു. ശിവ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജുവാര്യർ നായികയാകുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ കീർത്തിയെ നായികയായി തെരഞ്ഞെടുത്തത് സിനിമയുടെ നിർമാതാക്കളായ സണ്‍ പിക്ച്ചേഴ്സ് ഒൗദ്യോഗീകമായി അറിയിച്ചു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാർ റിലീസിനൊരുങ്ങുകയാണ്. നയൻതാര നായികയാകുന്ന സിനിമയിൽ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.
രജനികാന്തിന്റെ നായികയാകാൻ കീർത്തി സുരേഷ്
09:53 AM Dec 11, 2019 | Deepika.com