ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഛപക് എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന സിനിമയിൽ മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.
മേഘ്ന ഗുൽസാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വിക്രാന്ത് മാസയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ഗോവിന്ദ് സിംഗ്, ദീപിക പദുക്കോണ്‍, മേഘ്ന ഗുൽസാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായി ദീപിക; ഛപകിന്റെ ട്രെയിലർ എത്തി
04:22 PM Dec 10, 2019 | Deepika.com