വിജയ്-ശങ്കർ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒൗദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല. കമൽഹാസനെ നായകനാക്കിയൊരുക്കുന്ന ഇന്ത്യൻ 2വിന് ശേഷം ഇരുവരും ഒന്നിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെയാണ് ശങ്കർ ഇതിനെക്കുറിച്ച് സൂചന നൽകിയത്. ഞാനും വിജയ്യും ഒന്നിക്കാനുള്ള തയാറെടുപ്പിലാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകും. ശങ്കർ പറഞ്ഞു.
നൻപൻ ആണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായിരുന്നു നൻപൻ.
വിജയ്-ശങ്കർ കൂട്ടുകെട്ട് വീണ്ടും?
10:30 AM Dec 10, 2019 | Deepika.com