രജനികാന്തിനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിലെ ഗാനം ആലപിക്കുവാൻ ട്രാൻസ്ജെൻഡറുകളും. ഹൈദരാബാദിലെ സ്പൈസ് ഗേൾസ് എന്ന മ്യൂസിക് ബാൻഡിലെ അംഗങ്ങളായ ചന്ദ്രമുഖി, രചന, പ്രിയ എന്നിവരാണ് ഗാനം ആലപിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് സിനിമയിലെ സംഗീത സംവിധായകൻ. പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്ന സിനിമയിൽ നയൻതാരയാണ് നായിക. സുനിൽ ഷെട്ടി, പ്രതിക് ബബ്ബാർ, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേദ തോമസ്, സൂരി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ദർബാറിലെ ഗാനം ആലപിക്കുവാൻ ട്രാൻസ്ജെൻഡറുകളും
09:36 AM Dec 06, 2019 | Deepika.com