അന്തരിച്ച നടി കൽപ്പനയുടെ മകൾ ശ്രീമയി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സ എന്ന സിനിമയിലൂടെയാണ് ശ്രീമയി അഭിനയ രംഗത്തേക്ക് സജീവമാകുവാൻ ഒരുങ്ങുന്നത്.
വിഷ്ണു രവിയുടേതാണ് തിരക്കഥ. അനാർക്കലി മരയ്ക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിറാക്കിൾ മൂവി മേക്കേഴ്സിന്റെ ബാനറിൽ അബ്ദുൾ ജലീൽ ലിംപ്സ് ആണ് ചിത്രം നിർമിക്കുന്നത്.
കൽപ്പനയുടെ മകൾ സിനിമയിലേക്ക്
10:32 AM Dec 05, 2019 | Deepika.com