സസ്പെൻസിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന താക്കോൽ ആറിന് പ്രദർശനത്തിനെത്തുന്നു. സംവിധായകൻ ഷാജി കൈലാസ് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് മാധ്യമ പ്രവർത്തകനായ കിരണ്‍ പ്രഭാകറാണ്. സ്ട്രെയ്റ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഷാജി കൈലാസിന്റെ മകൻ റോഷിൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
ഇന്ദ്രജിത്ത് മുരളി ഗോപി, നെടുമുടി വേണു, ലാൽ, രണ്‍ജിപണിക്കർ, സുധീർ കരമന, പി.ബാലചന്ദ്രൻ, സുദേവ് നായർ, ഡോ.റോണി, മീര വാസുദേവ് തുടങ്ങിയവർ അഭിനയിക്കുന്നു. ഇനിയയാണ് ചിത്രത്തിലെ നായിക. ശബ്ദത്തിനും സംഗീതത്തിനും കഥാപാത്രങ്ങളെപോലെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ശബ്ദവിന്യാസം നിർവഹിച്ചത് റസൂൽ പൂക്കുട്ടിയാണ്.
പശ്ചാത്തലസംഗീതവും, ഗാനങ്ങൾക്ക് ഈണവും നൽകിയത് എം.ജയചന്ദ്രൻ. പ്രഭാവർമ, റഫീഖ് അഹമ്മദ്, സതീഷ് തുടങ്ങിയവരാണ് ഗാനരചന. ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് ശ്രീകാന്ത്.
സസ്പെൻസിന്റെ താക്കോൽ ആറിന്
04:46 PM Dec 02, 2019 | Deepika.com