തൊട്ടതെല്ലാം പൊന്നാക്കിയ തമിഴകത്തിന്റെ മക്കൾസെൽവൻ വിജയ് സേതുപതി ആഡംബര കാർ സ്വന്തമാക്കി. വെളുത്ത നിറമുള്ള ബിഎംഡബ്ല്യു സെവൻ സീരിസാണ് അദേഹം വാങ്ങിയിരിക്കുന്നത്. 1.16 മുതൽ 2.3 കോടിവരെയാണ് ഈ കാറിന്റെ വില.
ലാളിത്യവും നിഷ്കളങ്കതയുമാണ് വിജയ് സേതുപതിയെ ജനപ്രിയനാക്കുന്നത്. വിക്രം വേദയാണ് അദ്ദേഹത്തിന്റെ റിലീസായ പുതിയ ചിത്രം. മാധവനും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മുൻപ് ടാക്സി ഡ്രൈവറായി അഭിനയിച്ച ചിത്രത്തിന്റെ പ്രതിഫലമായി സിനിമയിലോടിച്ച പ്രീമിയർ പത്മിനി കാർ താരം സ്വന്തമാക്കിയിരുന്നു.
പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി വിജയ് സേതുപതി
04:06 PM Aug 06, 2017 | Deepika.com