മൈ​ക്കേ​ൽ മാ​ഡ്സ​ൺ അനുഷ്കയ്ക്കൊപ്പം തെ​ലു​ങ്കി​ൽ‍?

06:22 PM Nov 23, 2019 | Deepika.com

ഹോ​ളി​വു​ഡ് താ​രം മൈ​ക്കേ​ൽ മാ​ഡ്സ​ൺ തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കു​ന്നോ. അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ.​ഹേ​മ​ന്ദ് മ​ധു​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന നി​ശ​ബ്ദം എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ മൈ​ക്കേ​ൽ മാ​ഡ്സ​ണും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന നി​ശ​ബ്ദ​ത്തി​ൽ അ​നു​ഷ്ക​യും മാ​ധ​വ​നു​മാ​ണ് നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്ന​ത്.

37 വ​ർ​ഷ​മാ​യി ഹോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന മൈ​ക്കേ​ൽ മാ​ഡ്സ​ൺ ക്വ​ന്‍റി​ൻ ട​ര​ന്‍റി​നോ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​മെ​ങ്ങും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ​ത്. കി​ൽ ബി​ൽ, റി​സ​ർ​വോ​യ​ർ ഡോ​ഗ്സ്, ദ ​ഹേ​റ്റ്ഫു​ൾ എ​യി​റ്റ്, വ​ൺ​സ്‌ അ​പ്പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ് എ​ന്നീ ട​ര​ന്‍റി​നോ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മാ​ഡ്സ​ൺ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഹോ​ളി​വു​ഡി​ലെ ഒ​ന്നാം നി​ര താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് വി​ര​ള​മാ​ണ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ദേ​ശി​ക​ളാ​ണെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള ആ​ന്‍റ​ണി എ​ന്ന ഗാ​യ​ക​ന്‍റെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ മാ​ധ​വ​ന്. കോ​ന ഫി​ലിം കോ​ർ​പ്പ​റേ​ഷ​നും പീ​പ്പി​ള്‍ മീ​ഡി​യ ഫാ​ക്ട​റി​യും ചേ​ർ​ന്നാ​ണ് നി​ശ​ബ്ദം നി​ർ​മി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ന് പു​റ​മെ, ത​മി​ഴ്, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും നി​ശ​ബ്ദം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്.