ജയസൂര്യയെ നായകനാക്കി കോമഡിയും ആക്ഷനും ഇടകലർന്നെത്തിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ആരംഭിക്കും. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ഇത് സംബന്ധിച്ച് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിൻ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ആദ്യ ഭാഗത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആക്ഷനും കോമഡിയും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മാത്രമല്,ല രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഷാജിപാപ്പന്റെ രണ്ടാംവരവ്: ഷൂട്ടിംഗ് സെപ്റ്റംബറിൽ
03:37 PM Aug 06, 2017 | Deepika.com