ചെരിപ്പഴിക്കാത്തതിന് സഹായിയെ മർദിച്ച് തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ

07:47 PM Aug 04, 2017 | Deepika.com
സി​നി​മ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഓ​രോ ദി​വ​സ​വും വാ​യി​ച്ച​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. എ​ങ്കി​ലി​താ ടോ​ളി​വു​ഡി​ന് അ​പ​മാ​ന​മാ​യി മാ​റു​ക​യാ​ണ് തെ​ലു​ങ്ക് സൂ​പ്പ​ർ സ്റ്റാ​ർ ന​ന്ദ​മുരി ബാ​ല​കൃ​ഷ്ണ. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ വെ​ച്ച് ത​ന്‍റെ അ​സി​സ്റ്റ​ന്‍റി​നെ പ​ര​സ്യ​മാ​യി അ​ടി​ച്ച സം​ഭ​വ​മാ​ണ് വിവാദമായി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ത​ന്‍റെ ചെ​രി​പ്പ് അ​ഴി​ച്ചു മാ​റ്റാ​തി​രു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. കെ. ​എ​സ്. ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ര​വി​കു​മാ​റു​മാ​യി ബാ​ല​കൃ​ഷ്ണ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ത​ന്‍റെ ചെ​രി​പ്പ​ഴി​ക്കു എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ദ്ദേ​ഹം അ​സി​സ്റ്റ​ന്‍റി​ന്‍റെ ത​ല​യ്ക്കി​ട്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി അ​ദ്ദേ​ഹം വി​വാ​ദ നാ​യ​ക​നാ​യി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. തെ​ലു​ങ്ക് ന​ട​നും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ.​ടി. റാ​മ​റാ​വു​വി​ന്‍റെ മ​ക​നാ​ണ് ബാ​ല​കൃ​ഷ്ണ.