ലഹരിയുടെ പിടിയിൽ നിന്നും മോചിതയായെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും. ഇപ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കുന്നത്. നിങ്ങളില്‍ ആരെങ്കിലും ഇതുപോലെ പൈശാചികമായ മദ്യാസക്തിയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് അല്ലെന്ന് ആദ്യം തിരിച്ചറിയുക.
എനിക്ക് അത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും. ഇനി നിങ്ങള്‍ അവിടെയും വീണ് പോവുകയാണെങ്കില്‍ നിങ്ങള്‍ തന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കണം. അതിന്റെ പ്രതിഫലം വ്യത്യസ്ത രീതിയിലായിരിക്കും നിങ്ങളിലേക്ക് എത്തുക. എന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നടി പറയുന്നത്.
പൂജ ഭട്ട് മോചിതയായി
11:13 AM Oct 30, 2019 | Deepika.com