ആറ്റ്ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ നൂറ് കോടി ക്ലബിൽ. റിലീസ് ചെയ്ത് മൂന്നാം ദിനമാണ് ചിത്രം നൂറ് കോടി ക്ലബിൽ സ്ഥാനം പിടിച്ചത്. ഒക്ടോബർ 25നാണ് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്തത്.
തെരി, മെർസൽ എന്നീ സിനിമകൾക്ക് ശേഷം വിജയ്യെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയാണിത്. നയൻ താരയാണ് സിനിമയിലെ നായിക. ജാക്കി ഷെറോഫ്, കതിർ, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.
എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
ബിഗിൽ നൂറ് കോടി ക്ലബിൽ
10:37 AM Oct 29, 2019 | Deepika.com