സ്പി​രി​റ്റ് മാ​ഫി​യ ഏ​ശി​ല്ല: ലേ​ലം 2 ഉ​പേ​ക്ഷി​ച്ചു

05:23 PM Oct 28, 2019 | Deepika.com

ലേ​ലം ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ച ചി​ത്ര​മാ​യ​തു കൊ​ണ്ട് ത​ന്നെ ലേ​ലം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു എ​ന്ന വാ​ർ​ത്ത ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ലേ​ലം 2 ഉ​പേ​ക്ഷി​ച്ചു എ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് ഇ​ത്ത​രം സു​രേ​ഷ് ഗോ​പി - നി​ധി​ൻ ര​ൺ​ജി പ​ണ​ക്ക​ർ ചി​ത്രം ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സ്പി​രി​റ്റ് മാ​ഫി​യ​യു​ടെ കു​ടി​പ്പ​ക​യും പ്ര​തി​കാ​ര​വും പോ​രാ​ട്ട​വു​മൊ​ന്നും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടി​ല്ലെ​ന്നും ചി​ത്ര​ത്തി​ന് വി​ജ​യ​സാ​ധ്യ​ത ഇ​ല്ലെ​ന്നു​മു​ള്ള വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​നി​മ ഉ​പേ​ക്ഷി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യു​ന്ന​വ​രും ഉ​ണ്ട്.