പാർവതിയുടെ "ലെ​ച്ച്മി' പൂർത്തിയായി

12:34 PM Aug 04, 2017 | Deepika.com
എ​ൽ​ബി​ഡ​ബ്ല്യു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ജീ​ർ​ഷാ സം​വി​ധാ​നം ചെ​യ്യു​ന്ന ലെച്ച്മിയുടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ അ​വ​ത​രി​പ്പി​ക്കാ​ത്ത പാ​രാ​നോ​ർ​മ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്ര​മാ​ണ് ​ലെ​ച്ച്മി. ​ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി റെ​ഡ് റാ​വ​ണ്‍ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം ഈ മാ​സം തി​യ​റ്റ​റി​ലെ​ത്തും.

വ്യ​ത്യ​സ്ത​മാ​യ ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യാ​ണ് ഈ ​ചി​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ നാ​ട​ക​ക്ക​ള​രി​യി​ൽ നി​ന്ന് എ​ത്തി​യ പൊ​ള്ളോ​ക്കേ എ​ന്ന ആ​ഫ്രി​ക്ക​ൻ ഗാ​യ​ക​ൻ ആ​ല​പി​ച്ച ​മ​താ​ത്ത എ​ന്ന റാ​പ് ഗാ​നം യൂ​ട്യൂ​ബി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​ക്കഴി​ഞ്ഞു. ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ പൊ​ള്ളോ​ക്കേ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. പാ​ർ​വ​തി ര​തീ​ഷാ​ണ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ലെ​ച്ച്മി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ​ഉ​പ്പും മു​ള​കും സീ​രി​യ​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ജു സോ​പാ​ന​വും പ്ര​ധാ​ന വേ​ഷ​ത്തിലെ​ത്തു​ന്നു.

ടി​വി സീ​രി​യ​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​നു (മാ​ന​വ്), സ്റ്റീ​ഫ​ൻ (സ​ജീ​ർ അ​ഹ​മ്മ​ദ്), ഇ​ക്കു (ദീ​പു പാ​റ​ശാ​ല), സു​ധി (ഷ​ബീ​ർ) എ​ന്നീ ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ​ലെ​ച്ച്മി.
ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്. ഹൊ​റ​റി​നും, കോ​മ​ഡി​ക്കും, ആ​ക്ഷ​നും പ്രാ​ധാ​ന്യം കൊ​ടു​ത്താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. പാ​ർ​വ​തി ര​തീ​ഷി​ന്‍റെ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ലെ​ച്ച്മി. ഷം​ഷേ​ർ ക്രീ​യേ​ഷ​ൻ​സി​നു​വേ​ണ്ടി ഒരുക്കുന്ന ചിത്രത്തിന്‍റെ ക​ഥയും തി​ര​ക്ക​ഥയും ഒരുക്കിയിരിക്കുന്നത് സ​ജീ​ർ അ​ഹ​മ്മ​ദ്, ഷ​ജീ​ർ ഷാ എന്നിവർ ചേർന്നാണ്. ഷാ ​ബ്രോ​സ് സംഗീതം പകരുന്നു. മാ​ന​വ്, സ​ജീ​ർ അ​ഹ​മ്മ​ദ്, ഷ​ബീ​ർ, ദീ​പു പാ​റ​ശാ​ല, പൊ​ള്ളോ​ക്കേ, സേ​തു​ല​ക്ഷ്മി, ചാ​ള​മേ​രി, വൈ​ഗ, ശ്രീ​ക്കു​ട്ടി, മാ​സ്റ്റ​ർ ഫ​റാ​സ്, മാ​സ്റ്റ​ർ ജി​യാ​സ് എ​ന്നി​വ​രും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു.