ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ബ​ഹ​ളം; നൂ​റി​ൻ ഷെ​രീ​ഫി​ന് മൂ​ക്കി​ന് ഇ​ടി​യേ​റ്റു

01:40 PM Oct 28, 2019 | Deepika.com

മ​ഞ്ചേ​രി​യി​ല്‍ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ ന​ടി നൂ​റി​ന്‍ ഷെ​രീ​ഫി​ന് നേ​രെ കൈ​യേ​റ്റ​ശ്ര​മം. ബ​ഹ​ള​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ കൈ ​ത​ട്ടി നൂ​റി​ന്‍റെ മൂ​ക്കി​ന് പ​രി​ക്കേ​റ്റു. ഒ​ടു​വി​ല്‍ ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് നൂ​റി​ന്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തോ​ട് സം​സാ​രി​ച്ച​ത്.

വൈ​കീ​ട്ട് നാ​ലു മ​ണി​ക്കാ​ണ് ച​ട​ങ്ങെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സം​ഘാ​ട​ക​ര്‍ ത​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തെ​ന്ന് ന​ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് നാ​ലു മ​ണി​ക്ക് ത​ന്നെ നൂ​റി​നും അ​മ്മ​യും മ​ഞ്ചേ​രി​യി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി. എ​ന്നാ​ല്‍, ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ വ​ര​ട്ടെ എ​ന്നു പ​റ​ഞ്ഞ് സം​ഘാ​ട​ക​ര്‍ ത​ങ്ങ​ളോ​ട് വൈ​കീ​ട്ട് ആ​റു മ​ണി​വ​രെ ഹോ​ട്ട​ലി​ല്‍ നി​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പി​ന്നീ​ട് ആ​റു മ​ണി​ക്ക് നൂ​റി​ന്‍ ഉ​ദ്ഘാ​ട​ന​സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെ കാ​ത്തി​രു​ന്ന് മു​ഷി​ഞ്ഞ ജ​ന​ക്കൂ​ട്ടം ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

എ​ത്തി​യ ഉ​ട​നെ ന​ടി​യെ​യും കൂ​ട്ട​രെ​യും വ​ള​ഞ്ഞ ആ​ള്‍​ക്കൂ​ട്ടം അ​വ​ര്‍ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യും മ​റ്റും ചെ​യ്തു. ഇ​തി​നി​ടെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ ചി​ല​രു​ടെ കൈ ​കൊ​ണ്ടാ​ണ് ന​ടി​യു​ടെ മൂ​ക്കി​ന് ഇ​ടി​യേ​റ്റ​ത്. നൂ​റി​ന്‍ വേ​ദി​യി​ലെ​ത്തി​യ​തോ​ടെ എ​ത്താ​ന്‍ വൈ​കി​യ​താ​യി ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ബ​ഹ​ള​വും ശ​കാ​ര​വ​ര്‍​ഷ​വും ആ​രം​ഭി​ച്ചു.

ബ​ഹ​ളം അ​നി​യ​ന്ത്രി​ത​മാ​യ​തോ​ടെ നൂ​റി​ന്‍ ത​ന്നെ മൈ​ക്കെ​ടു​ത്ത് സം​സാ​രി​ച്ച​തോ​ടെ​യാ​ണ് ജ​നം പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പി​ന്നീ​ട് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചെ​ല​വി​ട്ടാ​ണ് നൂ​റി​ന്‍ മ​ട​ങ്ങി​യ​ത്.