നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ സ്പെയിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ഒക്ടോബർ 19 മുതൽ 26വരെ നടക്കുന്ന സ്പെയിൻ വല്ലഡോളിഡ് ചലച്ചിത്രമേളയിലെ മീറ്റിംഗ് പോയിന്റ് വിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്.
ടൊറന്റോ ഫിലിം ഫെസ്റ്റിവല്ലിലും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്ലിലും മൂത്തോൻ പ്രദർശിപ്പിച്ചിരുന്നു. ലയേഴ്സ് ഡയസിനു ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകൾ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപാണ്
മിനി സ്റ്റുഡിയോ, ജാർ പിക്ചേഴ്സ് എന്നീ ബാനറുകളിൽ വിനോദ് കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മൂത്തോൻ സ്പെയിൻ ഫിലിം ഫെസ്റ്റിവല്ലിൽ
01:53 PM Oct 25, 2019 | Deepika.com