നടനും നിർമാതാവും എംഎൽഎയുമായ മാണി സി. കാപ്പന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മാണി സി. കാപ്പൻ മികച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 6:30ന് എറണാകുളം ഐഎംഎ ഹാളിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മാണി സി. കാപ്പന് സ്വീകരണം നൽകുന്നു
12:23 PM Oct 25, 2019 | Deepika.com