മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കുമെന്ന് ഭദ്രൻ അറിയിച്ചിരുന്നു. സിനിമയിൽ മോഹൻലാൽ ഒരു ലോറി ഡ്രൈവറുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുമെന്നാണ് സൂചന. ഒരു അഭിമുഖത്തിലാണ് ഭദ്രൻ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ലോറിയിൽ ഇന്ത്യമുഴുവൻ കറങ്ങി നടക്കുന്ന ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന അമ്പത്തിയേഴ് വയസുള്ള ലോറി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക. ഭദ്രൻ പറഞ്ഞു. ഉടയോനാണ് മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം.
ലോറി ഡ്രൈവറായി മോഹൻലാൽ; ഭദ്രൻ ചിത്രം ഒരുങ്ങുന്നു
09:56 AM Oct 25, 2019 | Deepika.com