രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ജോഡിയുടെ കല്യാണം അടുത്തവർഷം ഉണ്ടാകുമെന്നുള്ള സൂചനകൾ നിലനിൽക്കേ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇവരുടെ കല്യാണക്കുറി വ്യാജം. കല്യാണക്കുറി കാണേണ്ട താമസം എല്ലാവരും ഷെയറോട് ഷെയർ ചെയ്യലും വാതോരാതെ അതിനെ പറ്റിയുള്ള ചർച്ചകളും സജീവമായി.
എന്നാൽ കത്തിലെ ചില വിവരങ്ങൾ തീർത്തും തെറ്റാണെന്ന് കണ്ടതോടെയാണ് സംഗതി വ്യാജനാണെന്ന് ഉറപ്പിക്കുന്നത്. ഇതേപ്പറ്റി ആലിയ ഭട്ടിനോട് ചോദിച്ച മാധ്യമപ്രവർത്തകരോട് ചിരിച്ച് കൊണ്ട് അതൊക്കെ നുണയാണെന്ന് താരം പറയുകയും ചെയ്തു.
2020 ജനുവരി 22ന് ആലിയയും രണ്‍ബീറും വിവാഹിതരാവുകയാണെന്ന് വ്യക്തമാക്കുന്ന ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
ആ കല്യാണക്കുറി വ്യാജം
11:22 AM Oct 24, 2019 | Deepika.com