വോ​ഗ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും

02:33 PM Oct 23, 2019 | Deepika.com

വോ​ഗ് മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ൻ സൂപ്പർ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ച് മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​മ്മൂ​ട്ടി​യും ശോ​ഭ​ന​യും. സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ഐ​ക്ക​ണ്‍​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ​ട്ടി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ര​ജ​നീ​കാ​ന്ത്, ചി​ര​ഞ്ജീ​വി, ക​മ​ൽ​ഹാ​സ​ൻ, നാ​ഗാ​ർ​ജു​ന, വി​ജ​യ​ശാ​ന്തി, ര​മ്യ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ മ​റ്റ് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ദ് ​മാ​സ്റ്റ​ർ എ​ന്ന പേ​രാ​ണ് മ​മ്മൂ​ട്ടി​ക്ക് വോ​ഗ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ മ​മ്മൂ​ട്ടി ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യ യാ​ത്ര, പേ​ര​ൻ​പ് എ​ന്നീ സി​നി​മ​ക​ളാ​ണ് അടുത്തിടെ മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ.

ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ശോ​ഭ​ന. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ സു​രേ​ഷ് ഗോ​പി, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.