ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയൽ തീയറ്ററുകളിലേക്ക്. ചിത്രം നവംബർ ഏഴിന് റിലീസ് ചെയ്യും. എസ്എൽ പുരം ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടൻ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. സ്പീഡ് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്എൽ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയൽ. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാല സ്വാമി, ദേവൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമിക്കുന്നത്.