ആറ്റ്ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗിലിന്റെ വിതരണാവകാശം വിറ്റു പോയത് 80 കോടി രൂപയ്ക്ക്. സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റാണ് വിതരണാവകാശം സ്വന്തമാക്കിയത്. 600 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി- വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായിക. വനിത ഫുട്ബോൾ പരിശീലകന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിക്കുന്നത്.
ബിഗിലിന്റെ വിതരണാവകാശം വിറ്റത് റിക്കാർഡ് തുകയ്ക്ക്
03:28 PM Oct 22, 2019 | Deepika.com