മകൾ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് നടൻ ദിലീപ്. മകൾക്ക് ഒരു വയസ് തികഞ്ഞ വേളയിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടയിൽ എടുത്ത ഈ ചിത്രം താരം ഫേസ്ബുക്കിൽ കൂടിയാണ് ആരാധകരുമായി പങ്കുവച്ചത്.
മകൾ മീനാക്ഷിയും ഭാര്യ കാവ്യയും അമ്മയും ദിലീപിനൊപ്പം ചിത്രത്തിലുണ്ട്. 2018 ഒക്ടോബർ 19നാണ് ദിലീപ്-കാവ്യ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ ഇതുവരെയും കുട്ടിയുടെ ഒരു ചിത്രവും പുറത്തുവിട്ടിരുന്നില്ല. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രം വൈറലായി മാറുകയാണ്.
കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് ദിലീപ്
03:45 PM Oct 20, 2019 | Deepika.com