ബിജു മേനോൻ നായകനായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രത്തിൽ അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്ന തന്നെയാണ് ഇതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ടാം ഭാവം, മീശമാധവൻ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ സിനിമകൾക്കു വേണ്ടി തിരക്കഥയൊരുക്കിയ രഞ്ജൻ, ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ഹെലനാണ് അന്നയുടേതായി ഒരുങ്ങുന്ന ചിത്രം. പുതിയ പ്രൊജക്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
രഞ്ജൻ പ്രമോദിന്റെ ചിത്രത്തിൽ അന്ന ബെൻ
02:16 PM Oct 20, 2019 | Deepika.com