കാറിനെ പിന്തുടർന്ന ആരാധകനെ സ്നേഹത്തോടെ ഉപദേശിച്ച് രജനികാന്ത്. ഹിമാലയ യാത്ര കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തിൽ താരം തിരിച്ച് എത്തിയിരുന്നു. ഇവിടെ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്രയിലാണ് രജനിയെ ആരാധകൻ ബൈക്കിൽ പിന്തുടർന്നത്.
രജനികാന്തിന്റെ കാർ വീടിനുള്ളിലേക്ക് കയറിയതും ആരാധകൻ തിരികെ പോകുവാനൊരുങ്ങി. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് താരം ആരാധകനെ വീടിനുള്ളിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ബൈക്കിൽ ഇങ്ങനെ പിന്തുടരുതെന്നും അത് സുരക്ഷിതമല്ലെന്നും താരം ഉപേശിക്കുകയും ചെയ്തു. മാത്രമല്ല തനിക്കൊപ്പം നിന്ന് ചിത്രമെടുക്കുവാനും താരം ആരാധകനെ അനുവദിച്ചു.
ബൈക്കിൽ പിന്തുടർന്ന ആരാധകനെ ഉപദേശിച്ച് രജനികാന്ത്
10:44 AM Oct 20, 2019 | Deepika.com