ആസിഫ് അലി നായകനാകുന്ന അണ്ടർവേൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. മുരളി ഗോപി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ.
ഫർഹാൻ ഫാസിൽ, മുകേഷ്, ലാൽ ജൂനിയർ, സംയുക്ത മേനോൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി 14 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.