ആ വാശിയാണ് വിവാഹത്തിന് താമസം

10:28 AM Oct 17, 2019 | Deepika.com

ന​ടി അ​നി​ഷ അ​ല്ലി റെ​ഡ്ഡി​യു​മാ​യി ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന്‍റെ വി​വാ​ഹം ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് വി​ശാ​ലി​ന്‍റെ ആ​രാ​ധ​ക​ർ. വി​ശാ​ലു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ അ​നി​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​താ​ണ് വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ആ​രാ​ധ​ക​രെ പ്രേ​രി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം വി​ശാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ അ​നി​ഷ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തോ​ടെ ആ​രാ​ധ​ക​ർ വീ​ണ്ടും ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി. എ​ന്താ​യാ​ലും അ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​ട​ൻ ന​ട​ക്കു​മെ​ന്നും ഒ​ന്നി​നും ഒ​രു ത​ട​സ​വു​മി​ല്ലെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ശാ​ലി​ന്‍റെ പി​താ​വും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വു​മാ​യ ജി.​കെ. റെ​ഡ്ഡി.

ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ വെ​ച്ചു​മാ​ത്ര​മേ ത​ന്‍റെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന വാ​ശി​യിലാ​ണ​ത്രേ വി​ശാ​ൽ. പ​ണി പൂ​ർ​ത്തി​യാ​കേ​ണ്ട താ​മ​സ​മേ​യു​ള്ളൂ വി​വാ​ഹ​ത്തി​ന് എ​ന്നാ​ണ് വി​ശാ​ലി​ന്‍റെ പി​താ​വ് പ​റ​യു​ന്ന​ത്. മാ​ര്‍​ച്ച് 16ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ ആ​യി​രു​ന്നു വി​ശാ​ലി​ന്‍റെ​യും അ​നി​ഷ​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം.