യൂട്യൂബിൽ ഏറ്റവും കൂടുതലാളുകൾ കണ്ട ഇന്ത്യൻ സിനിമയുടെ ട്രെയിലർ എന്ന റിക്കാർഡ് ബിഗിലിന് സ്വന്തം. റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 2 കോടി 98 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലർ കണ്ടത്.
ഇതോടെ ഷാരൂഖ് ഖാൻ ചിത്രം സീറോയെ കടത്തി വെട്ടിയിരിക്കുകയാണ് ബിഗിൽ. 19 ലക്ഷം ലൈക്കുകളാണ് സീറോയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴും യൂട്യൂബ് ട്രെൻഡിംഗിൽ മുന്നിൽ തന്നെയാണ് ട്രെയിലറിന്റെ സ്ഥാനം.
തെരി, മെർസർ എന്നീ സിനിമകൾക്ക് ശേഷം ആറ്റ്ലി, വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ബിഗിൽ. വനിത ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
സീറോയെ കടത്തിവെട്ടി ബിഗിൽ ട്രെയിലർ
03:01 PM Oct 16, 2019 | Deepika.com