പുണ്യാളൻ തുടങ്ങീട്ടാ...!

05:12 PM Aug 02, 2017 | Deepika.com
ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ മികച്ച വിജയം നേടിയ പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചിത്രീകരണം ആരംഭിച്ചു. ജയസൂര്യ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്‍റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്‍റെ പുണ്യാളൻ അഗർബത്തീസ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. നൈല ഉഷയായിരുന്നു ചിത്രത്തിൽ നായിക. അജു വർഗീസ്, രചന നാരായണൻകുട്ടി, ശ്രീജിത്ത് രവി, ഇന്നസെന്‍റ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.