അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകും. സിനിമയിലേക്ക് നായികയെ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
മലയാളവും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുവാൻ കഴിയുന്ന 20-25 വയസിനിടെയുള്ള പെണ്‍കുട്ടികളെയാണ് നായികയാകാൻ ക്ഷണിച്ചിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖാലിദ് റഹ്മാൻ ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ
01:32 PM Oct 12, 2019 | Deepika.com