കാസർഗോഡ്:പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
ആദ്യ പട്ടയമേള മേയ്് 13നു കാസർഗോഡ് ജില്ലയിൽ നടക്കും. റവന്യൂമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയവിതരണോദ്ഘാടനം നിർവഹിക്കും. ജില്ലയിലെ അർഹരായ ഭൂരഹിതർക്കെല്ലാം ചട്ടങ്ങൾ പാലിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. പട്ടയമേളകൾ പരാതിരഹിതമായി സംഘടിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.