കൊച്ചി: രോഗികള്‍ക്കു സംഗീതത്തിലൂടെ സാന്ത്വനം പകരുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്സ് ആന്‍ഡ് മെഡിസിന് പരിപാടിയുടെ 166-ാമത് ലക്കത്തിൽ കൊച്ചിന് സിംഗേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പരിപാടി അവതരിപ്പിച്ചു. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രേം പള്ളുരുത്തി, ഷാജി പള്ളുരുത്തി, ഹിമ സുദര്ശന്, ഷാ കൊച്ചി എന്നിവരാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. വിവിധ ഭാഷകളിലുള്ള 16 ഗാനങ്ങൾ ഇവർ അവതരിപ്പിച്ചു. 2010 ല്‍ രൂപം കൊണ്ട സംഘടനയാണ് കൊച്ചിന് സിംഗേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്. നാല്പതില്പരം പ്രഫഷണല്‍ ഗായകര്‍ ഉള്‍പ്പെടുന്ന സംഘടനയാണിത്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.