ജിതിൻ കുമ്പുക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന തുരിയം റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. പി. പ്രകാശിന്റേതാണ് തിരക്കഥ.
രാജേഷ് ശർമ്മ, കലാഭവൻ റഹ്മാൻ, ജോഷി മാത്യു, സുനീർ റിനൂസ്, സൂര്യകിരണ്‍, ഗായത്രി പ്രിയ, കെപിഎസി ശാന്ത, ഭാസി തിരുവല്ല, മുൻഷി ദിലീപ്, ബിജിരാജ് കാളിദാസ, ശിവകൃഷ്ണ, സജീവ് രാഘവ്, ജിജാ സുരേന്ദ്രൻ, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന, വൈഗ നന്ദ എന്നിവർ സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജി.കെ. നന്ദകുമാറാണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത്. മാധവം മൂവീസിന്റെ ബാനറിൽ ബിജേഷ് നായരാണ് സിനിമ നിർമിക്കുന്നത്.
തുരിയം തീയറ്ററുകളിലേക്ക്
11:24 AM Oct 10, 2019 | Deepika.com