ബേസിൽ- എലിസബത്ത് വിവാഹം 17ന്

12:19 PM Aug 02, 2017 | Deepika.com
കു​ഞ്ഞി​രാ​മാ​യ​ണം, ഗോ​ദ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന സംവിധാ​യ​ക​ൻ ബേ​സി​ൽ ജോ​സ​ഫി​ന്‍റെ വിവാഹം ​17ന് നടക്കും. ദീർഘകാല സുഹൃത്തായ എ​ലി​സ​ബ​ത്ത് സാ​മു​വ​ൽ എ​ന്ന "എ​ലി'​യാ​ണ് വ​ധു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ചെ​റി​യ പ​ള്ളി​യി​ൽ വെ​ച്ചാ​ണ് വി​വാ​ഹം. നീ​ണ്ട നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ജൂ​ലൈ 31ന് ​വ​ധു​വി​ന്‍റെ നാ​ടാ​യ കോ​ട്ട​യം തോ​ട്ട​ക്കാ​ട് മാ​ർ അ​പ്രേം പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്.

ഏ​ഴു വ​ർ​ഷ​ത്തെ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹം. ബേ​സി​ൽ ജോ​സ​ഫ് ത​ന്നെ അ​ടു​ത്തി​ടെ ത​ന്‍റെ ഗേ​ൾ ഫ്ര​ണ്ടാ​യ എ​ലി​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്തെ സി​ഇ​ടി എ​ൻ​ജി​നിയ​റിംഗ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ബേ​സി​ൽ ജോ​സ​ഫും എ​ലി​സ​ബ​ത്തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ഏ​ഴു വ​ർ​ഷ​ത്തോ​ളം ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യി​ച്ചു. അ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​തരാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിംഗ് കോ​ളജിൽ പ​ഠി​ക്കു​ന്പോ​ൾ ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ര​ണ്ടു വ​ർ​ഷം ജൂണിയ​റാ​യി​രു​ന്നു എ​ലി​സ​ബ​ത്ത്. എ​ൻ​ജി​നിയ​റിംഗ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി എ​ലി​സ​ബ​ത്ത് ഇ​പ്പോൾ ചെ​ന്നൈ​യി​ൽ ചേ​രി​നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തി വ​രി​ക​യാ​ണ്.