ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരൊന്നിക്കുന്ന സിനിമ പ്രഖ്യാപിച്ചു. "തങ്കം' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഷഹീത് അറാഫത്താണ്. ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ദിലീഷ് പോത്തനും, ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും നിർമാതാക്കളാകുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് സിനിമ നിർമിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. 2020ൽ ചിത്രം റിലീസ് ചെയ്യും.
ഫഹദും ജോജുവും ദിലീഷും ഒന്നിക്കുന്നു; "തങ്കം' ഒരുങ്ങുന്നു
01:16 PM Oct 08, 2019 | Deepika.com