കൊടകര: ചാലക്കുടി മണ്ഡലം പ്രവർത്തനമേഖലയാക്കി രൂപവൽക്കരിച്ച നിർഭയ മത -സാമൂഹ്യ -സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം നാളെ കനകമലയിൽ നടക്കുമെന്ന് ഭാരവാഹികൾ കൊടകരയിൽ അറിയിച്ചു.
പരിയാരം അന്നപൂർണേശ്വരീ ക്ഷേത്രം മേൽശാന്തി എം.എസ്.വിനു, കനകമല തീർഥകേന്ദ്രം റെക്ടർ ഫാ.ആന്റോ ജി.ആലപ്പാട്ട്, ചാലക്കുടിയിലെ സീനിയർ ഇമാം കെ.എസ്.ഹുസൈൻ ബാഖവി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച് നിർഭയ കൂട്ടായ്മയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കനകമല മതബോധന ഹാളിൽ ജില്ല കളക്ടർ ഡോ.എ.കൗശിഗൻ നിർവഹിക്കും.
ഫാ.ആന്റോ ജി.ആലപ്പാട്ട് അധ്യക്ഷത വഹിക്കും. ബി.ഡി.ദേവസി എംഎൽഎ മുഖ്യാതിഥിയായിരിക്കും. വാർത്താസമ്മേളനത്തിൽ ഫാ.ആന്റോ ജി.ആലപ്പാട്ട്, എം.എസ്.വിനു ശാന്തികൾ , നിർഭയ പ്രസിഡന്റ് കെ.കെ.സുരേഷ്, സെക്രട്ടറി കെ.ആർനാരായണൻ, ട്രഷറർ കെ.സി.വർഗീസ്, അമീർ അലി എന്നിവർ പങ്കെടുത്തു.