+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഭാ​ഷ് ക്ല​ബ് സു​വ​ർ​ണ​ജൂ​ബി​ലി ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ക്യാ​ന്പ് തു​ട​ങ്ങി

തൃ​ക്ക​രി​പ്പൂ​ർ: എ​ടാ​ട്ടു​മ്മ​ൽ സു​ഭാ​ഷ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ഭാ​ഷ് സു​വ​ർ​ണ ജൂ​ബി​ലി ഫു​ട്ബാ​ൾ പ​രി​ശീ​ല​ന ക്യാ​ന്പി​ന് ആ​ലും​ വ​ള​പ്പ് മൈ​താ​നി​യി​ൽ
സു​ഭാ​ഷ് ക്ല​ബ് സു​വ​ർ​ണ​ജൂ​ബി​ലി  ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ക്യാ​ന്പ്  തു​ട​ങ്ങി
തൃ​ക്ക​രി​പ്പൂ​ർ: എ​ടാ​ട്ടു​മ്മ​ൽ സു​ഭാ​ഷ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ഭാ​ഷ് സു​വ​ർ​ണ ജൂ​ബി​ലി ഫു​ട്ബാ​ൾ പ​രി​ശീ​ല​ന ക്യാ​ന്പി​ന് ആ​ലും​ വ​ള​പ്പ് മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​യി. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​കോ​ച്ചും പ്ര​ശ​സ്ത ഫു​ട്ബോ​ള​റു​മാ​യ വി.​പി.​ഷാ​ജി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​റും മു​ൻ കെ​ൽ​ട്രോ​ണ്‍ ഗോ​ൾ​കീ​പ്പ​റു​മാ​യ സി. ​ത​ന്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ താ​ര​വും ഈ​സ്റ്റ് ബം​ഗാ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന എം. ​സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സു​വ​ർ​ണ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​വി.​കൃ​ഷ്ണ​ൻ, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി. ​ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ, ഐ​ഒ​സി സെ​ക്ക​ന്ദ​രാ​ബാ​ദ് മു​ൻ കോ​ച്ചു​മാ​യി​രു​ന്ന വി.​വി. ഗ​ണേ​ശ​ൻ, കെ.​വി. ശ​ശി, കെ. ​പ്ര​ശാ​ന്ത്,കെ. ​അ​ശോ​ക​ൻ, കെ. ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.