ബദിയഡുക്ക: മുക്കംപാറക്ക് സമീപം കെടഞ്ചിയിലെ അണ്ണു (60)വിനാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. അണ്ണുവിന്റെ വീടിന്റെ മുൻ വശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ട് അയൽ വാസികൾ എത്തുന്പോഴേക്കും രക്തത്തിൽ കുളിച്ചു കിടക്കുന്ന അണ്ണുവിനെയാണ് കണ്ടത്. ഉടൻ തന്നെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ മംഗളുരുവിലെ ദേർക്കളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു . പടക്കം പൊട്ടിയതിനെ തുടർന്ന് അണ്ണുവിന്റെ വീടിന്റെ മുൻ വശത്തെ ആസ്ബറ്റോസ് ഷീറ്റ് തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് ബദിയഡുക്ക എസ് ഐ എ. ദാമോദരൻ , വിദ്യാനഗർ സി.ഐ. ബാബു പെരിങ്ങിയോത്ത് ,ഡിവൈഎസ്പി സുകുമാരൻ തുടങ്ങിയവർ സംഭവം സ്ഥലം സന്ദർശിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു . കൂടുതൽ അന്വേഷണം നടന്നു വരുന്നു
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു . കൂടുതൽ അന്വേഷണം നടന്നു വരുന്നു