ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ നേതൃതല ശിൽപ്പശാല നടത്തി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.മാത്യു പടിഞ്ഞാറയിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ, സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, ഡൊമിനിക്ക് കോയിത്തുരുത്തേൽ, സൈമണ്‍ പള്ളത്തുകുഴി, കെ.എ.ജോയി എന്നിവർ പ്രസംഗിച്ചു.