കാസർഗോഡ്: കണ്ണൂർ ഐടിഡിപി ഓഫീസ്, കാസർഗോഡ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെ നിയന്ത്രണത്തിലുളള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗണ്‍സിലിംഗ് നൽകുന്നതിനും 2017-18 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കൗണ്‍സിലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25നും 45നും മധ്യേ പ്രായമുള്ള എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവർ) എംഎസ്സി സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. 10നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്ഫോണ്‍: 04972700357, 04994 255466.