പാണത്തൂർ സെന്റ്
മേരീസ് പള്ളി
വെള്ളരിക്കുണ്ട്: കഴിഞ്ഞ 14 വർഷമായി ആകാശപറവകളും അവരുടെ കൂട്ടുകാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നോന്പിന്റെ വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന കുരിശിന്റെ വഴി-പാപ പരിഹാര യാത്ര ഇന്നു പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് ഒടയംചാൽ സെന്റ് ജോർജ് പള്ളിയിൽ വൈകുന്നേരം നാലിന് അവസാനിക്കും.
പാണത്തൂർ സെന്റ് മേരീസ് പള്ളിവികാരി ഫാ.ജോർജ് വള്ളിമല ആശീർവദിച്ച് അനുഗ്രഹിച്ചു അയക്കുന്ന പരിഹാരയാത്രയിൽ ഫാ.ദീപു കാരാട്ട്, ഫാ.തോമസ് പൈന്പള്ളി, ഫാ.ജോസഫ് കാഞ്ഞിരത്തിങ്കൽ, ഫാ.ബൈജു എടാട്ട്, ഫാ.റോയി, ഫാ.ഷാജി വടക്കേത്തൊടി, ഫാ.ഫിലിപ്പ് ആനിമൂട്ടിൽ, ഫാ.ബൈജു ചേന്നാത്ത്, ഫാ.ജോസ് മാന്പുഴയ്ക്കൽ, യാക്കോബ് എന്നിവർ സന്ദേശം പങ്കുവയ്ക്കും. ഫാ.ജയിംസ് ഡോണ്‍ ബോസ്കോ ചുള്ളിക്കര സമാപന സന്ദേശവും ആശീർവാദവും നൽകും.
കുളനീർ സെന്റ് ജോസഫ്സ് പള്ളി
ചിറ്റാരിക്കാൽ: കുളിനീർ സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ നേതൃത്വത്തിൽ നാൽപ്പതാംവെള്ളി കുരിശിന്റെ വഴി തീർഥാടനം ഇന്നു നടക്കും. കുരിശുമായി ക്രൂശിതന്റെ വഴിയേ എന്ന പേരിൽ നടക്കുന്ന പരിപാടി ഇന്നു വൈകുന്നേരം മൂന്നിന് തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നിന്നും ആരംഭിച്ച് കുളിനീർ ദേവാലയത്തിൽ സമാപിക്കും. നാൽപ്പതാം വെള്ളിയുടെ സന്ദേശം ഫാ. സെബാസ്റ്റ്യൻ പുളിക്കൽ നൽകും.