മഞ്ചേശ്വരം: ശ്മശാനത്തിന് സമീപം ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. കുന്പള എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഞ്ചത്തൂർ ഉദ്യാവറിലെ ശ്മശാനത്തിന് സമീപത്തു നിന്നും 210 നിട്രാവെറ്റ് 10 എന്ന പേരിലുള്ള മയക്കുമരുന്നു ഗുളികകൾ പിടികൂടിയത്. പ്രതി ഉദ്യാവർ സ്വദേശി അബ്ദുൾ ബഷീർ രക്ഷപ്പെട്ടു. ഇയാൾക്കായി എക്സൈസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ പെട്ട മാരകമായ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രക്ഷപ്പെട്ട പ്രതി മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണെന്നും, സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ വിൽപ്പനയെന്നും റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ റോബിൻ ബാബു പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ എം.വി.ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ശശി, നൗഷാദ്, സജിത്ത്കുമാർ, ജോസ് കുമാർ, ഡ്രൈവർ മൈക്കിൾ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.