കാസർഗോഡ്: ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒന്നരടണ്‍ പടക്കം പിടികൂടി.
കാസർഗോഡ് സിഐ അബ്ദുൾ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ അജിതും സിഐയുടെ ഷാഡോ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പടക്കം പിടികൂടിയത്.
മംഗളൂരുവിലെ ബന്തറിൽ നിന്നും കാസർഗോഡ് മാർക്കറ്റിലേക്ക് പലചരക്ക് സാധനങ്ങളുമായി വന്ന ലോറിക്കകത്താണ് പടക്കം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മാർക്കറ്റിൽ പലചരക്ക് സാധനങ്ങൾ ഇറക്കിയ ശേഷം ലോറി തിരിച്ചുപോകുന്നതിനിടെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബോക്സുകളിലായി സൂക്ഷിച്ച പടക്കം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നുള്ളിപ്പാടി മല്യ ക്വാർട്ടേഴ്സ് കോന്പൗണിലെ സന്തോഷ് മല്യ (30), ക്ലീനർ പുലിക്കുന്നിലെ ശിവപ്രസാദ് ഷേണായ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.