പുലിമുരുകൻ റിലീസ് ചെയ്ത് മൂന്ന് വർഷം തികയുന്ന വേളയിൽ പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമാതാവ് ഫേസ്ബുക്ക് പേജിൽ കുറിച്ചു
100, 150 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ച ആദ്യ മലയാള സിനിമയാണ് പുലിമുരുകൻ. കമാലിനി മുഖർജി, ജഗപതി ബാബു, ലാൽ, വിനു മോഹൻ, ബാല, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പുലിമുരുകൻ ടീം വീണ്ടുമൊന്നിക്കുന്നു; അണിയറയിലൊരുങ്ങുന്നത് സൂപ്പർഹിറ്റ് ചിത്രം
11:33 AM Oct 07, 2019 | Deepika.com