കുറ്റിപ്പുഴ: കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ അവധിക്കാല ഇന്റൻസീവ് ബൈബിൾ കോഴ്സ് ’ലെറ്റീസിയ’യുടെ ഉദ്ഘാടനം ഫാ. വിൻസന്റ് പറന്പത്തറ നിർവഹിച്ചു.
സഹവികാരി ഫാ. നിധിൻ കോഴ്സിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപകൻ പി.ഡി. ജോസ്, സെക്രട്ടറി പി.ജെ. ഷാജു, മൂഴിക്കുളം പ്രമോട്ടർ ഫ്രാൻസിസ് വടക്കൻ എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിനങ്ങളിലായി നടക്കുന്ന കോഴ്സിൽ വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികൾ, മത്സരങ്ങൾ, വിവിധ ക്ലാസുകൾ, ന്യൂസ് പേപ്പർ ശേഖരണത്തിലൂടെ ജീവകാരുണ്യനിധി സമാഹരിക്കൽ, സ്നേഹവിരുന്ന് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെയാണ് കോഴ്സ് .