പെരുന്പാവൂർ: തുറന്ന ബാങ്ക് അടപ്പിക്കാൻ സമരക്കാരെ കാത്തുനിന്നെങ്കിലും സമരക്കാർ എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഹാജർ രേഖപ്പെടുത്തി ബാങ്ക് അടച്ചതായി ആക്ഷേപം. പെരുന്പാവൂർ എംസി റോഡിലെ എസ്ബിഐ (എസ്ബിടി) ശാഖയിലാണ് സംഭവം. രാവിലെ പത്തിന് ഭൂരിഭാഗം ജീവനക്കാരും ബാങ്കിൽ എത്തിയിരുന്നു. തുടർന്ന് ബാങ്കിൽ എത്തിയവരോട് ഉപഭോക്താക്കളോട് സമരക്കാർ വരുമെന്ന് പറഞ്ഞ് ബാങ്ക് പ്രവർത്തിച്ചില്ലെന്നാണ് ആക്ഷേപം.
മാനേജറോട് പ്രവർത്തനത്തെപ്പറ്റി ചോദിച്ചെങ്കിലും തക്കതായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ഹർത്താൽ ദിനത്തിൽ ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. തുറന്ന ബാങ്ക് പ്രവർത്തിപ്പിക്കാതെ ഉപഭോക്താക്കളെ മടക്കിവിട്ട ശേഷം ജീവനക്കാർ മുങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹാജർ മാത്രം വെക്കാൻ ബാങ്ക് തുറന്ന ജീവനക്കാർക്കെതിരേ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.